ഓശാന

image

ഹാശ ഞായറ്ച്ച്ഴ്ച പളളിയിൽ പോകുന്നത് അന്നും ഇന്നും എനിക്ക് വല്യ ഇഷ്ടമാണ് …. ഗാനങ്ങളോട് കൂടിയുള്ള പ്രദക്ഷിണവും … പാറി പറക്കുന്ന പ്രാർത്ഥന കുരുത്തോലകളും … മിണ്ടാതെ നില്കുന്ന കുരുന്നു കുട്ടികളും … കാറ്റിൽ നിറഞ്ഞു നില്കുന്ന ദൈവസ്നേഹവും … കണ്ണിനും മനസ്സിനും കുളിര്മ നല്കുന്നു ….
അച്ഛൻ ഇന്നു പ്രസംഗത്തിൽ പറഞ്ഞു നമസ്തെ ഇന്ന വാക്കിൻറെ അർത്ഥം …
” നിന്നിലുള്ള ദൈവാമാശത്തെ ഞാൻ വന്ദിക്കുന്നു ….”
അങ്ങനെ പലതും ചിന്തിച്ചു പള്ളിക്ക് വെളിയിലീക്ക് ഇറങ്ങി ഞാൻ …. പള്ളി പിരിഞ്ഞിരുന്നില്ല …. ജോലിക്ക് എത്തേണ്ട സമയം ആകുന്നു … മുന്നിൽ കുറച്ചു വയസ്സ് ച്ചെന്ന അപ്പചൻ അമ്മച്ചിമ്മാർ … വാതിൽ തുറന്നു പിടിച്ച എന്ടെ മുഖംതെ പുഞ്ചിരി അവരിലും പകർന്നു … ഒരു ചെറിയ ..ഹായ് … ഹാവ് എ നൈസ് ഡേ …. ഹാപ്പി സണ്‍‌ഡേ …( Hi… Have a nice day… Happy Sunday…) എന്ടെ നാവു ചിലച്ചു … അതിനൊപ്പം ചിരികളും …മറുപടിയും… എന്നാണ് പളളിയിൽ നിന്നെ വാതിൽ ഒപെനെർ ആകി മാറ്റിയെ … എന്ടെ സാരീ കൌതുകത്തോടെ നോക്കുന്ന അമ്മച്ചി … അങ്ങനെ രസകരമായ കുറച്ചു നിമിഷങ്ങൾ … ഹാവ് എ ബ്ലെശ്ശേദ് ഡേ … ( Have a blessed day…) പറഞ്ഞു വാതിൽ കയ്യുവിട്ടു …
അപ്പോളാണ്  ഞാൻ കണ്ടത് ഇച്ചിരി ദൂരേ ആയി ഒരു അപ്പചൻ നടന്നു വരുന്നു .. ഇറങ്ങിയ പടികൾ വീണ്ടും കയറി വാതിൽ ഞാൻ തുറന്നു പിടിച്ചു … ഹാവ് എ ഗുഡ് ഡേ ..( Have a good day) ഞാൻ പറഞ്ഞു … ഒന്നും മിണ്ടാതെ എന്ടെ മുഖം നോക്കി ..   ഞാനും ഒരു നിമിഷം ആ കണ്ണിൽ നോക്കി … എന്തോ പറയാൻ വന്നുവോ എനിക്ക് അറിയില്ല …ചിരിച്ചു കൊണ്ടു തിരിഞ്ഞു നടക്കാൻ ഭാവിച്ച എന്ടെ കൈയ്യിൽ തൊട്ടു അപ്പചൻ പറഞ്ഞു …
” വെയിറ്റ് എ മിനിറ്റ് … ഐ ഹാവ്
സുംതിന്ഗ് ഫോർ യു  ”  ( Wait a minute.. I have something for You…) ഒരുപാട്‌ തപ്പി ഒരു കാർഡ്‌ എന്ടെ കൈയ്യിൽ വെച്ചു നെറുകയിൽ താലോടി പറഞ്ഞു ” സ്റ്റേ ബ്ലെശ്ശേദ് ” (Stay Blessed…) നിറഞ്ഞു ഒഴുകിയ എന്ടെ കണ്ണുകൾ കാണാതെ അപ്പചൻ നടന്നു നീങ്ങി …എന്ടെ മനസ്സു മന്ത്രിച്ചു …

ഓശാന .. ഓശാന ….
ദാവിദിൻസുതനു ഓശാന ….

Advertisements

മഴയിൽ കുതിർന്ന സ്വപ്നങ്ങൾ 💔

image

ഡയറിയുടെ താളുകളിൽ വീണ്ടും കുത്തികുറിച്ചു …

“പ്ലീസ് ഡോണ്ട് ഡിസടര്ബ്” ബോർഡ്‌ വാതിൽ പിടിയിൽ തൂകി വാതിലടച്ചു കുറ്റിയിട്ടു . ഇടനാഴിയിലെ ശബ്ദങ്ങളും കാലൊച്ചകളും  മെല്ലെ അകന്നു പോകുന്നു … ഞാൻ പടികൾ കേറി ബെഡ്  റുമിലെക് നീങ്ങി .. ജനലഴികളിലൂടെ നഗരത്തെ നോകി നില്കുമ്പോൾ ആയിരുന്നു ലാപ്ടോപ് ബീപ് അടിച്ചത് … അവചാരിതമായി വന്ന ഒരു  മെസ്സേജ് .. മറുപടി അയകാതെ തന്നെ ലാപ്ടോപ് അടച്ചു .. ടി വി ഓണ്‍ ചെയ്തു .. വീണ്ടും ബീപ് അടിച്ചപ്പോൾ കൗതുകമായി …
മറുപടി അയച്ചു..
ഹായി .. പിന്നെടങ്ങോടു വർഷങ്ങളായി കാണാതെ കൂട്ടുകാരെ പോലെ ജീവിതം പങ്ങിടുകയായി ….കമ്പ്യൂട്ടർ സ്ക്രീൻ വരെ നമ്മുടെ വർത്തമാനം കണ്ടു ചിരിചിരിക്കണം .. സമയം അർധ രാത്രി കഴിഞ്ഞു … പിന്നീടൊരിക്കൽ കാണാം .. നൈസ് ടു മീറ്റ്‌ യു … ലാപ്‌ ടോപ്‌ ക്ലോസ് ചെയ്തു ഉറങ്ങാൻ കിടന്നു .. അന്നായിരിക്കണം അവസാനമായി ഉറങ്ങിയത് …

പിന്നീടുള്ള ഉറക്കമില്ലാത്ത എത്രയോ രാത്രികൾ … നിന്റെ കഥകൾ .. വാക്കുകൾ .. അനുഭവങ്ങൾ എത്ര കേട്ടാലും മതി വരില്ലന്നായി .. എന്നിലെ മൌനങ്ങൾ പോലും നീ സംഗീത സാന്ദ്രമാകി
മാറ്റി …. മനസ്സു ഇപ്പോൾ നടകുകയല്ല… നിയന്ത്രനമിലാതെ പായുകയാണ് …

മേശയുടെ അരികു ചേർന്ന് ഞാൻ ഇരുന്നു … രാത്രി മുല്ല കാതുകളിൽ പരിഭവം ചൊല്ലുന്നു … നീ വന്നെപിന്നെ ഞാൻ അവളെ ശ്രെദികുന്നില്ലത്രേ …
വെളിയിൽ കോരി ചൊരിയുന്ന മഴ…
മഴയോടു എനിക്ക് സ്നേഹമാണ് … നിന്നോടു എനിക്കു സ്നേഹമാണ്‌ മനസ്സു മന്ത്രിച്ചു …

ടാപ്പിൽ നിന്നു വെള്ളം മുഖത്തിലേക്കു  തെറിപിച്ചു … എന്തൊക്കെ  വിഡ്ഢിത്തങ്ങൾ ആണു ഞാനലോചികുന്നെ  … കയ്യിലെ രേഖകളിൽ ഇതും കൂടിയേ ബാകിയുള്ള്..
ഞാൻ ചെറുതായിച്ചിരിച്ചു … അന്നു രാത്രിയിൽ എന്താണു എന്റെ ഒച്ചയിൽ ഒരു പതർച്ച എന്നു ഒരുപാടു വെട്ടം നീ ചോദിച്ചു . ഒന്നു മടിച്ചുവെങ്കിലും…
ഒടുവിൽ നിന്നോടായി ഞാൻ അതു പറഞ്ഞു .. ഹസ്തരേഖയിൽ ആയുസ്‌ കുറവാണത്രേ .. പറയുമ്പോളും നീ വിട്ടു പോകുമെന്ന് ഞാൻ ഭയപെട്ടിരുന്നു   … അവയ്ക്തമായ സ്വരത്തിൽ ഞാൻ എന്തെകെയോ പുലമ്പി  കൊണ്ടെയിരുന്നു … ഒടുവിൽ എന്റെ മുഖത്തു നോകി നീ പറഞ്ഞു …
“ഐ ഹൈയിറ്റ് യു ..” കവിളിലെ നനവു തുടച്ചു കൊണ്ടു വിട  വാങ്ങാൻ ഒരുങ്ങിയ എന്നെ നീ പിടിച്ചു നിർത്തി ..

Let us go for a walk …

എന്റെ കൈയിൽ  മുറുക്കെ പിടിച്ചു ലക്ഷ്യമില്ലാതെ കൂരിരുട്ടിനെ കീറി മുറിച്ചു നമ്മൾ നടന്നു .. ആകാശത്തിൽ നക്ഷത്രങ്ങൾ നമുക്കു കൂട്ടായി..ചന്ദ്രൻ വെളിച്ചമേകി നമ്മേ പിന്തുടരന്നു .. വാകുകൾക്ക് പ്രാധാന്യം അർഹികാത്തെ കുറച്ചു നിമിഷങ്ങൾ നാളെയെ  പിഴചു കടന്നു പോയി .. കുറെ നടന്നപോൾ നീ ചോദിച്ചു .. “വില്ല് യു മ്യാരി മി …   ”

തിരിച്ചു നടക്കാം ഞാൻ പറഞ്ഞു … ഇടയ്കിടെ നീ എന്റെ കയുകളിൽ ചുംബിച്ചു .. ഏതു നിമിഷവും ഞാൻ പൊട്ടികരഞ്ഞെക്കാം..

ഞാൻ കണ്ട നിരവധി മുഖങ്ങൾ മനസിലേക്കു കടന്നു വന്നു … ചിലർ മാഞ്ഞു പോയി ..മറ്റ് ചിലരെ മായിച്ചു കളഞ്ഞു .. “കണ്ണു അടച്ചാൽ മരണം … കണ്ണു തുറന്നാൽ ജനനം … ഇതിനിടയിൽ ഉള്ളതാണ് ജീവിതം .. ”

നിനക്ക് ഇ അന്ത്യയാമത്തിൽ സ്ഥാനമില്ല .. എനിക്ക് പോണം … 
നീ വെറും ഒരു സുന്ദര സ്വപ്നം മാത്രം ..

നിന്നിലൂടെ ജിവിതത്തിന്റെ അര്ത്ഥം എന്തെന്നു ഞാൻ മനസസിലാകി … നാം സഞ്ചരിച്ച വഴികൾ … അരയന്നത്തെ തേടി തുഴഞ്ഞ കടലാസു തോണി .. കാറ്റിൽ പറത്തിയ പട്ടങ്ങൾ … മഴയിൽ കുതിർന്ന സ്വപ്നങ്ങൾ …ഓർമകളെ അയവിറക്കുന്ന
എത്ര എത്ര ഐസ് ക്രീമുകൾ .. പറയാൻ വീണ്ടും എന്തൊകെയൊ ബാകി  … ചില വാക്കുകൾ തൊണ്ടയിൽ തന്നെ ആതമഹത്യ ചെയുന്നു .. 

എന്റെ മനസ്സിൽ നിന്നു നിന്റെ മുഖം മായാൻ കൂട്ടാക്കിയിരുന്നില്ല … ഒളിച്ചും പാത്തുമാണെങ്കിലും നിന്നെ കാണാൻ കിട്ടുന്ന അവസരം ഞാൻ ഒഴിവാകാറില്ല … ദൂരെ നിന്നു ഒരു നോക്ക്.

കാലങ്ങൾ കഴിഞ്ഞു പോയിരിക്കണം …
ഇന്നു അവന്റെ കൂടെ അവളുമുണ്ട്‌.. അവൾ അതീവ സുന്ദരിയാണ് ..
എന്റെ കയുകാലുകൾ ശേഷിചിരികുന്നു…
തൊലി ഒക്കെ ചൊക്കി ചുളിഞ്ഞു…      
ഞരമ്പുകളെ എല്ലാം  ഞാൻ എണ്ണി  തിട്ടപെടുതിയിരിക്കുന്നു  … കണ്ണുകൾ കുഴിഞ്ഞു … തലയിലെ ഷോൾ മാറ്റിയാൽ മുടി കാണാൻ മാത്രമൊന്നുമില്ല.. ഒന്നോ രണ്ടോ പറയാൻ വേണ്ടി മാത്രം ..

കാൻസെർ സ്റ്റേജ് 4 ലെക്കടന്നിരിക്കുന്നു …

അവസാനമായി യാത്ര പറയുമ്പോൾ ആ   കണ്ണുകൾ  നിറഞ്ഞിരുന്നു .. എനിക്കു ഒരുപാടു രാത്രികളിൽ കഥ പറഞ്ഞുതരുമായിരുന്നു  ആ കണ്ണുകൾ..
“നോഹയെ സ്നേഹിച്ച  അല്ലികുട്ടി …♡”അവരുടെ ലോകം വർണ്ണങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു  … ഇനി എന്നെ കാത്തിരിക്കേണ്ട .. ഞാൻ വരില്ല … നെറുകയിൽ ചുംബിച്ചു … ആ  മുടിയിലൂടെ കയ്യുവിരൽ ഓടിച്ചു അവന്റെ  കവിളിൽ മെല്ലെ കടിച്ചുകൊണ്ട് ഞാൻ ചൊല്ലി..
“ലിക്തെ ലിക്തെ ലവ് ഹോജായെ … “പേന അവന്റെ പോക്കറ്റ്‌ലേക്കു വെച്ചു വിട വാങ്ങി …

വാക്കുകളിലാത്ത … കാരണമില്ലാത്ത എതോ ഒരു നൊമ്പരം മാത്രമായി ഞാനിന്നു
അവശേഷിക്കുന്നു … അപ്പോളും അവന്റെ പോക്കറ്റ്‌ലെ പേന പുഞ്ചിരിച്ചു … അവനും അവളും മെല്ലെ നടന്നകന്നു…
…. അവരുടെ ചിരി കാറ്റിനു
താളമേകുന്നു …

വീൽ ചെയർ മെല്ലെ തിരിച്ചു …

“പ്ലീസ് ഡോണ്ട് ഡിസടര്ബ്” ബോർഡ്‌ വാതിൽ പിടിയിൽ തൂകി വാതിലടച്ചു കുറ്റിയിട്ടു .

ഡയറിയുടെ താളുകൾ മെല്ലെ കീറി കാറ്റിൽ പറത്തി ….

ബീപ് … ബീപ്  ..

വെളിയിൽ കോരി ചൊരിയുന്ന മഴ …മഴയോടു എനിക്ക് സ്നേഹമാണ് … നിന്നോടു എനിക്കു സ്നേഹമാണ്‌ മനസ്സു മന്ത്രിച്ചു …

നനഞ്ഞു കുതിർന്ന കടലാസു തോണി …
നീ എവിടെ ..

ബീപ് …

കണ്ണുകളെ മെല്ലെ ആരൊ അടച്ചു..

“കണ്ണു അടച്ചാൽ മരണം … കണ്ണു തുറന്നാൽ ജനനം … ഇതിനിടയിൽ ഉള്ളതാണ് ജീവിതം.

ലൈഫ് ഇസ് ഗുഡ് ❤

image

കാറ്റിന്റെ ഈണത്തിൽ മുടിയിഴകൾ
മുഖത്തിൽ താളം പിടിക്കുന്നു
  …. വളയതിനോപ്പം നീങ്ങുന്ന കാർ … നിന്ടെ സ്നേഹതിന്റെ തലോടൽ എന്നിൽ നിറഞ്ഞിരുന്നു ….മനുഷ്യ ബുദ്ധിക്ക്  എത്രെയൊ
അതീതമാണ് ദൈവത്തിന്റെ പ്രവർത്തനങ്ങൾ  അല്ലെ  … കക്കൊതി പണ്ടു പറഞ്ഞു ആയുസ്സു ഇല്ലല്ലൊ കുട്ടി  … പിന്നീടു
എവിടെയൊക്കെയോ …. ആരെക്കെയോ കവടി നിരതിയിരിക്കണം … കാണുന്ന
സ്വപ്നങ്ങളിലും നിറം മങ്ങിയിരുന്നു   .. കുറിപടിയിലോട്ടു ഒരു നോക്ക് നോകി … മനുഷ്യർക്ക്  മനസിലാവത്തെ ഭാഷയിൽ  എന്തൊകെയൊ കുത്തി കുറിച്ചിരിക്കുന്നു …. പല കഷ്ണങ്ങൾ ആയി കാറ്റിൽ
പറത്തുബോളും അവർ എന്തൊ കിന്നാരം  കാതിൽ ചൊല്ലുന്നു ….

പരുന്തു ഇരയെ തേടുന്ന പോലെ ഒരു കരി നിഴലങ്ങനെ വട്ടം ഇട്ടു പറക്കുന്നു  ..  ഇപ്പോൾ ആ കാഴ്ചയിൽ ഒട്ടും  ഭീതി തോന്നാറില്ല … മനസ്സു നന്നെ തയാർ എടുത്തിരിക്കുന്നു …. പണ്ടൊരിക്കൽ മേഘത്തിൽ
ഒളിച്ചു വെച്ചിരിക്കുന്ന തൂമഞ്ഞിന് ഒരു ചുംബനമർപ്പിചു  മഴയായി ഭൂമിയിലേക്ക് പെയ്തു ഇറങ്ങിയ എന്നെ നിന്ടെ കയ്കൾ  പുല്കി  … ഒരു തൂവൽ സ്പർശം പോലേ നീ  എന്ടെ ജിവിതത്തിൽ കടന്നു  വന്നു .. എതോ മുൻജന്മ സുകുർതം പോലെ …

കണ്ണു മെല്ലെ തുറന്നു .. എവിടെയാ ഞാൻ ഇത് … ടി വി യിൽ എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ ഓരോന്നായി കേൾകാം … ഒരു പാടു നിറങ്ങൾ മാറി  വരുന്ന ബൾബ് കൾ റൂമിൽ ഉടനീളം തൂങ്ങി കിടക്കുന്നു .. ചുവരുകളിൽ പൈന്ടിങ്ങ്സ് … അങ്ങു ദൂരെ ചക്രവാളം ചുവന്ന മഷി കൊണ്ടു എന്തോ കുത്തി വരച്ചിരിക്കുന്നു ..വലാതെ ദാഹിക്കുന്നു .. പതിവിൽ കൂടുതൽ ക്ഷീണമുള്ള പോലെ …. എനിക്കു ഇഷടമുള്ള മയില്പീലി കുപ്പിയിൽ വെള്ളം  നീ എടുത്തു വെച്ചിരിക്കുന്നു …

ഇത്ര മാത്രം സ്നേഹികുന്നുവോ നീ എന്നെ … എനിക്കായി ഉള്ള കഷ്ടപാട് കുറച്ചു ഒന്നുമല്ലലോ … നീ പരാതി പെടുന്നതായി കേട്ടിടില്ല … നിന്ടെ ചിരി മനസ്സിൽ തെളിയുന്നു … നീ അറിയതെ എത്രെയൊ വെട്ടം ഞാൻ നിന്നെ ശ്രെദിചിരികുന്നു … ഒരിക്കലും പറയരുത് എന്നു വിചാരിച്ചിരുന്നെങ്കിലും നിന്നൊടുള്ള ഇഷ്ടം  ഒളിച്ചുവെക്കാൻ പ്രയാസം തന്നെ .. നിന്ടെ കണ്ണുകളോട് കള്ളം പറയൻ എനിക്ക് സാധികില്ല … മഴയിൽ കളിവഞ്ചി ഉണ്ടാക്കി കളിച്ചപോൾ നീ എനോടത് പറഞ്ഞു … അപ്പോളേക്കും നിനക്കും എനിക്കും അറിയാമായിരുന്നു ഞാൻ നിന്റെ പെണ്ണെന്നു ….

നിയോഗം തന്നെ .. നീ വന്നതും … സ്നേഹിക്കുനതും …നെഞ്ചിൽ ഒരു മിന്നൽ പോലെ .. നിന്നെ തിരയുന്ന എന്റെ കാഴ്ച്ച  മങ്ങുന്നു  .. കണ്ണാടി എടുത്തു വെച്ചു ഒന്നു കൂടി ചുറ്റും കണ്ണോടിച്ചു ..

അടുത്തുള്ള മേശയിൽ നിന്ടെ കയ്പടയിൽ എന്തോ എഴുതിയിരിക്കുന്നു … എങ്കിലും നീ എവിടെയ ഇത് … എന്തു മാത്രം ഒച്ചയും ബഹളവുമാ ഇവിടെ .. എനിക്കു ദേഷ്യം വരുന്നു .. പെട്ടന്നാണു ഞാൻ നിന്നെ കണ്ടെ … ഒരു ഇഷ്ടകൂടുതൽ കൊണ്ടു ഞാൻ വരച എന്റെ കൈയിലെ ചിത്രത്തിൽ മുഖം താഴ്ത്തി കിടക്കുന്ന നിന്നെ … നിന്ടെ മുടിയിലൂടെ എന്റെ കയ്യുവിരലുകൾ കളി പറഞ്ഞു …. നീ നല്ല ഉറക്കതിലായിരിക്കണം അലെങ്കിൽ എങ്ങനെയാ എന്റെ ചെക്കാ ഈ മഷീനുകളുടെ ഒചയിൽ കിടന്നു പോത്ത് പോലെ ഉറങ്ങുന്നെ …?

നിന്നെ ഉണർത്താതെ മെല്ലെ എണീക്കണം  എനിക്കു .. നിനക്കു ഇഷ്ടമുള്ളത് എല്ലാം ഉണ്ടക്കി തരേണം .. പകഷെ കയ്കാലുകൾ  അനങ്ങുന്നില്ല  .. അസ്ഥികൾ ക്ഷയിച്ചത് പോലെ …. ആകെ ഒരു  അസ്വസ്ഥത ..ശ്വാസം മുട്ടുന്ന പോലെ … കയു അനക്കാൻ ഒരു അവസന ശ്രമം  നിന്നെ ഉണര്താനും ….
ഹൃദയമിടിപ്പു കല്ക്കിടയിലും നിന്റെ പേരു ഒച്ചത്തിൽ വിളിക്കുന്നു ഞാൻ ..വാക്കുകൾ പുറത്തേക്കു വരുന്നില്ല … കണ്ണുകളെ ചേർത്തു പൂട്ടി …

രാത്രി മഴ കോരി ചൊരിയുന്നു … ജനലക്കപ്പുറത്‌  മുല്ല പൂവിട്ടു നില്ക്കുന്നു … അവയുടെ ഗന്ധം കാറ്റിനെ ലഹരി പിടിപ്പിക്കുന്നുണ്ടാകാം … നീ അതാ കണ്ണുകൾ ആകാശത്തിൽ നാട്ടിയിരി ക്കുന്നു … എന്ടെ കാൽപെരുമാറ്റം നീ അറിയുന്നില്ലേ …? കൗതുക പൂർവം ഞാനും കണ്ടു നീ കാണുന്ന ആ കാഴ്ച …
അനന്തമായ ആകാശത്തിൽ പുഞ്ചിരി തൂകി നില്കുന്നു
നക്ഷത്രങ്ങൾ .. അവയിലെ ഒന്നു എന്നെ പോലെ ഉണ്ടല്ലോ …

നിർത്താതെയുള്ള ബീപ് സ്വരം … ടി വി സ്ക്രീനിൽ പാട്ടുകൾ ഇല്ലല്ലോ ഇപ്പോൾ .. മാഞ്ഞു പോകുന്ന അക്കങ്ങള്കിടയിലൂടെ ഒരു കൊച്ചു വര എങ്ങൊട്ടെക്കുന്നല്ലാതെ  ഓടുന്നു … റൂമിലെ ഘടികാരം നിലച്ചിരിക്കുന്നു …. വാതിലടഞ്ഞു … കാലൊച്ചകൾ അകന്നു പോയികൊന്ടെയിരുന്നു … ഇടനാഴി വിജനമായി ….

നിന്റെ സ്വരം … ന്റെ കുട്ടിയെ ….
എനിക്കു ഇപ്പോൾ
നിന്റെ കയ്യ്പടയിൽ എഴുതിയിരിക്കുനത് നന്നായി വായികാം ……… …*

എനിക്കു ദാഹിക്കുന്നു … സ്പടികം പോലെ തിളങ്ങുന്ന 
മയില്പീലി കുപ്പി നിന്റെ അധരതോട് മെല്ലെ അടുപ്പിച്ചു നീ ….

ചീറിപായുന്ന കാറിലെ സംഗീത സാഗരത്തിൽ ഞാനും
മെല്ലെ ലയിച്ചു ചേർന്നു …. നേർത തണുപ്പു അനുഭവപെടുന്നു … വാഹനങ്ങളുടെ ഇരമ്പൽ കേൾകാം .. ജനാല മെല്ലെഉയർതി  മറയുന്ന കാഴ്ചകളിലേക്ക് കണ്ണു  നട്ടപ്പോൾ
മുന്നിൽ എഴുതിയിരിക്കുന്നു ലൈഫ് ഇസ് ഗുഡ് **  ❤

പ്രിയപ്പെട്ട നിനക്ക്

image

പ്രിയപ്പെട്ട നിനക്ക് ,

……..

നിന്ടെ സ്വന്തം
ഞാൻ

ഓർമ്മ കുറിപ്പിൽ ഇന്നത്തെ ദിവസം കുറിച്ചു മെല്ലെ ഞാൻ  അടുകളിയിലേക്ക് നടന്നു… ” അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ……” പാട്ടുപെട്ടി ഉറക്കെ പാടി…
” ഒരു മാത്ര വെറുതെ നിനച്ചു പോയി..”
കൂടെ ഞാനും പാടി …..
പാത്രം കഴുകുന്നതിന്‌ വെള്ളം തുറന്നപോൾ
മയില്പീലി തുമ്പാൽ നീ വരച ഇഷ്ട ചിത്രം എന്ടെ കരിവള ക്കിടയിലൂടെ  എനിക്കു ഒരു ചിരി സമ്മാനിച്ചു … മനസ്സിലൂടെ നിന്ടെ ചിരിയും … കളിയും … മൌനവും …… അക്ഷരങ്ങളും മിന്നി മായുന്നു … രാവിനെ ഇഷ്ടപെട്ട എനില്ലേക്ക് ഒരു വെളിച്ചമായി  എങ്ങനെ നീ കടന്നു വന്നു…?? ഓടി ഒളിച്ചപോളും എങ്ങനെ കണ്ടു പിടിച്ചു നീ എന്നേ …?? എന്നിലെ എന്നെ ഞാൻ പോലും അറിയാതെ  നീ എങ്ങനെ മനസ്സിലാക്കി….?? ആരോരും അറിയതെ ഞാൻ തേങ്ങിയപ്പോൾ ഒരു സ്നേഹ സ്വാന്തനമായി നീ എൻ അരികിലെത്തി … നെഞ്ചോടു ചേർന്നു നിന്ന എന്ടെ കണ്മഷി  നിന്ടെ ഷർട്ടിൽ  ഒരു കാൻവാസിൽ എന്നോണം  ചിത്രങ്ങൾ വരച്ചു … നിമിഷങ്ങളും യുഗങ്ങളും കടന്നു പോയത് നാം അറിഞ്ഞിരുന്നില്ല ….

പെയ്തൊഴിഞ്ഞ  മഴയുടെ ആശ്വാസത്തോടെ തിരിഞ്ഞു നടന്ന എന്നേ നീ തിരകെ വിളിച്ചുമില്ല … ഞാൻ തിരിഞ്ഞു നോക്കിയതുമില്ല … നിനക്കും എനിക്കും … നമ്മുടെ ഇടയിലെ മൌനങ്ങൾക്കും അതു അറിയാം … ഇനി ഒരു വിട പറയൽ ഇല്ല … നീ എനിക്കും ഞാൻ നിനക്കും … നമ്മൾ ഇ മഴക്കും സ്വന്തം……

” എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ… ”

അടുപ്പിൽ തിളച്ചു മറിയുന്നു കഞ്ഞി ….

“അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ…
ഒരു മാത്ര വെറുതെ നിനച്ചു പോയി “

അഭി

image

തൊട്ടപ്പുറത്തെ  ഒരു കൊച്ചു വീടിൽ നിന്നു അലമുറ കേട്ടാണ്  ഞാൻ  അന്നു കണ്ണു തുറന്നെ …  ജനലിന്റെ പാളി മെല്ലെ തുറന്ന്
ഞാൻ വെളിയിലേക്കു നോക്കി ..  ഒരുപാട് ആളുകൾ അങ്ങു  ഇങ്ങായി കൂടി നിൽക്കുന്നു …
വാതം വന്നു  കിടക്കുന്ന ലത ആന്റി .. അയ്യൊ! !!എന്ടെ മനസ്സു അറിയതെ പറഞ്ഞു… ഓടി ചെന്ന
എന്ടെ മുന്നിൽ സുനിൽ  …എന്താടാ പ്രശനം ..  ലത ആന്റി ക്കു
എന്തു പറ്റി ?? ഒറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു … എടി അത് അവന്ടെ വാക്കുകൾ മുറിഞ്ഞു പോകും പോലേ ..
എന്താടാ വീണ്ടും ഞാൻ ആവർത്തിച്ചു …
എടി നമ്മുടെ  ലലെട്ടൻ ഒരു അപകടത്തിൽ മരിച്ചു ഇന്നു കാലത്ത് പണിക്ക്  പോകുമ്പോൾ ….. എന്ത്‌ പറയണം എന്ന് അറിയാതെ നില്കുന്ന എന്നോടു അവൻ പറഞ്ഞു …
“നീ അകത്തോട്ട് ചെല്ല് …”… അകത്തേക്ക് കേറാൻ  പോയ എന്ടെ കണ്ണു അഭിയിൽ ഉടക്കി …. അവൻ  ദൂരേ മാറി വിറകു പുരയ്ക്കു സമീപമായി നില്കുന്നു ….

അഭി …

പഠിക്കാൻ മിടുക്കൻ … എല്ലാ കാര്യത്തിലും ഒരു പടി മുന്നിൽ ആയിരുന്നു  അവൻ…. പാട്ടും …. ഡാൻസ്  ഉം എല്ലാം … എല്ലർക്കും വല്യ ഇഷ്ടമായിരുന്നു അവനെ ..
എനിക്ക് പലപൊഴും തോന്നിയിട്ടുണ്ട് എന്ടെ നിഴലിനെ പോലും അഭിയുടെ കണ്ണുകൾ പിന്തുടരുന്നതായി …. വീടിന്റെ ഉമ്മറ പടിയിൽ ഇരുന്നു കാണുന്ന കാഴ്ചകളിൽ എറ്റവും കൂടുതൽ
മനസ്സിൽ തെളിഞ്ഞു നില്കുന്നത് … ആ പാലമരവും … ആളുകളേ പാഴ്പിച്ചു കാണിക്കുന്ന പോലെ വെലപ്പൊഴും തെളിയുന്ന പോസ്റ്റ് മരവും …. രാത്രി ആയാൽ ആ വഴി ആൾ സഞ്ചാരം കുറവാണ് .. പാല മരത്തിനു അയിരുന്നു ആ പഴി … രാത്രിയിൽ ബാൽ കണിയിൽ ഇരുന്നു വായിച്ചു പഠിക്കുന്ന ഞാൻ പലപ്പോഴും കാണുമായിരുന്നു പോസ്റ്റിന്റെ  അരണ്ട വെളിച്ചതിൽ നില്കുന്ന അവന്ടെ രൂപത്തെ … ഞാൻ അകത്തു കേറുമ്പോൾ അവനും മെല്ലെ നടന്നു വീട്ടിൽ കയറുമായിരുന്നു ….

അവന്ടെ അടുക്കൽ എത്തിയപ്പോൾ
മണി ചേട്ടായി പറഞ്ഞു നീ അവനെ ഒന്നു വിളിച്ച്‌  അകത്തു കയ്യറ്റിയെ നിങ്ങൾ ഫ്രെണ്ട്ന്സ്
അല്ലെ….. ഫ്രെണ്ട്ന്സ്
ആണോ ഞങ്ങൾ …അവോ …
എനിക്കു അറിയില്ലാ … വല്ലപ്പോഴും കാണുമ്പോൾ ഒരു ചിരി ..ഒരു ഹലോ …സുഖം അല്ലെ .. അത്രെയുമെ ഉള്ളു
ഞങ്ങൾക്കിടയിൽ….
എങ്കിലും അഭി യുടെ അടുത്തേക്ക്
ചെന്ന് ഞാൻ വിളിച്ചു അഭി  .. അവൻ വിളികേട്ടില …തിരിഞ്ഞു നോക്കിയില്ല…
വീണ്ടും ഞാൻ  വിളിച്ചു ..എടാ അഭി അവന്ടെ കയ്യിൽ തൊട്ട എന്ടെ കയ്യുകളിലേക്ക്  അവൻ  പെട്ടന്നു മുഖം  തിരിച്ചു കരച്ചിൽ ആരംഭിച്ചു … എന്തു ചെയ്യണം…. പറയണം എന്നു അറിയാതെ നിലക്കുന്ന
എന്ടെ അരികിലേക്കു ഓടി വന്നവൾ കെട്ടിപിടിച്ചു കരച്ചിലായി ….
ആതിര … അഭിയുടെ കൊച്ചു അനിയത്തി … എന്ടെ പുറകെ പാദസരം ഇട്ടു കിലുക്കി കിലുക്കി നടക്കുന്ന പെണ്ണ്. അവളുടെയും അഭിയുടയൂം കണ്ണിർ …..എന്ടെ കണ്ണു നിറയും മുൻപേ …. അഭി കയ്യു വിട്ടു .. ആതിരയെ കയ്യു വിടീകാൻ  അവൻ  നോക്കി  .. “സാരമില്ല
എന്ടെ അടുത്തു ഇരുന്നോളും ഞാൻ പറഞ്ഞു .. നീ അകത്തോട് ചെല്ല്..” മിഴികൾ ഉടക്കാതെ  തന്നെ അവൻ  നടന്നു നീങ്ങി….

എന്ടെ പാവാട തുംബിൽ  പിടിച്ചു ചെറുതായി വലിച്ചു അവൾ എന്നോടു
പറഞ്ഞു … “എനിക്കു വിശക്കുന്നു ചേച്ചി  രാവിലെ ഇവിടെ ആരും ഒന്നും വെച്ചില്ല”  അത്രെയും നേരം നിറയാതെ
ഇരുന്ന കണ്ണിർ അനുവാദം പോലും ചോദിക്കാതെ ഒഴുക്കി തുടങ്ങി ….

അവളുടെ കയ്യു മെല്ലെ പിടിച്ചു ഞാൻ
വീട്ടിലേക്കു  നടന്നു … അടുക്കളയ്യിൽ നിന്നു  ദോശയും ചമ്മന്തിയും എടുത്തു കൊടുത്തു ….എനിക്കു കഴിക്കാൻ തോന്നിയില്ല   .. മനസ്സിൽ ലത ആന്റി മാത്രം … സ്കൂളിൽ പോയിട്ട് വരുന്ന എനിക്കായി ചാമ്പക്ക ആന്റി മാറ്റി വെക്കുമായിരുന്നു …. വീണ്ടും
ഞാൻ അവളേ നോകി .. പാവം മിണ്ടാതെ ഇരുന്നു കഴിക്കുന്നു…

ദിവസങ്ങൾ കടന്നു നീങ്ങി … അഭി പഠിപ്പ്  നിർത്തി കൂലിപണിക്കു പോയി
തുടങ്ങി ..  ആതിര ഞാൻ ക്ലാസ്സിൽ പോയി  വരാൻ  ഗയറ്റിൽ കാത്തു നിലക്കുമായിരുന്നു  … എന്ടെ കയ്യിൽ അവള്ക്ക് കൊടുക്കാൻ  എന്തെങ്കിലുമൊകെ കാണുമായിരുന്നു … ഗ്യാസ് മുട്ടായി ആയിരുന്നു അവൾക്കുയേറെ  ഇഷ്ടം .. അവധിയുള്ള
ദിവസങ്ങള്ളിൽ ചോറും കറികളുമായി
ഞാൻ ലത ആന്റി ടെ അടുത്തു ചെല്ലും . … ആന്റി ചോറ് കഴിച്ചെന്നു വരുതാന്നായി കഴിക്കും …എന്ടെ കയ്യിൽ നിന്നു ഒരു ഉരുള ഉണ്ണാൻ കുറുമ്പി പെണ്ണും കാണും… ഒരിക്കൽ പോലും ആന്റി ലാലേട്ടനെ കുറിച്ച് സംസാരിച്ചു ഞാൻ കേട്ടിട്ടില്ല … ചമ്പാക്കയും പിന്നീടു എനിക്കായി കരുതി വെച്ചിട്ടില്ല …വെറും ഓർമ്മകൾ  മാത്രമായി ആ കാലം .

അങ്ങനെയിരിക്കെ  ഒരു ദിവസം വഴിയിൽ വെച്ചു ഞാൻ അവനെ കണ്ടു .. അഭി  … അവന്റെ മുഖം  മാറിയിരിക്കുന്നു … കണ്ണിലെ പഴയ പ്രസരിപ്പു എല്ലാം നഷ്ടമായി ….. ചിരി പോലും അവന്റേ മുഖത്തെ  സ്പർശിക്കുന്നില്ല
  എടി .. എന്തോ… പെട്ടന്നു ചിന്തയിൽ
നിന്നു  ഞാൻ തിരികെ വന്നു .. ഒരുപാടു
നാളുയാല്ലോ നിന്നെ കണ്ടിട്ടു
ഞാൻ ചോദിച്ചു … പകഷെ
അവന്ടെ മറുപടി മറ്റൊന്നായിരുന്നു …
എനിക്കു  കൊടുങ്ങലൂര് ഒരു ജോലി കിട്ടി അമ്മയെയും അവളെയും കൂടി ഞാൻ പോകുവാ ഈ ഞായറാഴ്ച … ഞാൻ മറുപടി പറഞ്ഞോ ഞാൻ ഒർക്കുന്നില്ല ….

തിരികെ നടക്കുമ്പോൾ ഞങ്ങൾക്ക് ഇടയിൽ നിശബ്ത പടർന്ന് പിടിച്ച പോലെ …. ഗ്യാസ് മുട്ടായി അന്ന് അവസാനമായി വാങ്ങിച്ചപ്പോൾ മിണ്ടാതെ നിൽകുന്ന അഭിയോടു എനിക്കു ഒരുപാടു ദേഷ്യം തോന്നിയിരുന്നു … ആതിര ..  എന്ടെ കുഞ്ഞു അനിയത്തിയെ
പോലെയായിരുന്നു അവൾ .. എനിക്ക് പൊട്ട് തൊടിക്കാനും … ഓണ കാലാത്തു പൂകൾ പറിക്കാനും … ഉത്സവതിന്നു
വളകൾ വാങ്ങി കൊടുക്കാനും ..ഒന്നും അവൾ ഇനി കാണില്ല …  ” ഞങ്ങൾ ഞായറാഴ്ച നീ പളളിയിൽ പോകുമ്പോൾ ഇറങ്ങും … യാത്ര പറയാൻ പ്രയാസമായിരിക്കും …
  ….അത്രയ്ക്ക് …  … അവൻ വാക്കുകൾ മുഴുമിച്ചില്ല … ഞാൻ മുഖം തിരിച്ചു വേഗത്തിൽ നടന്നു ….

അതി രാവിലെ ഒരുപാടു നിറങ്ങളിൽ ഉള്ള  കുപ്പിവളയും.. ഒരു പാക്കറ്റ് നിറയെ ഗ്യാസ് മുട്ടായിയും അവൾ ഉറങ്ങുന്ന  കിടക്കിയിൽ വെച്ചു … വാത്സല്യം തോന്നുന്ന മുഖം … എന്ടെ മിഴിയിൽ വന്ന നനവു കാര്യമാക്കാതെ
ലത ആന്റി യെ ഒരു നിമിഷം  കെട്ടിപിടിച്ചു ….ഞാൻ പള്ളിയിലേക്ക്  ഇറങ്ങി.
തെങ്ങിൻ  ചോട്ടിൽ നിന്നു അഭി
നോല്ക്കുന്നുണ്ടായിരുന്നു …
  എന്തോ അവനോടു യാത്ര പറയേണ്ടയില്ല എന്ന് എന്ടെ മനസ്സു എന്നോടു പറഞ്ഞു ….

അന്ന് രാത്രിയിലും മഴ തകർത്ത് പെയുത് …
വരാന്തയിൽ മഴതുള്ളി കളുമായി കിന്നാരം പറഞ്ഞു കൊണ്ടു ഇരുന്നപ്പോളും … ആ പോസ്റ്റിന്റെ താഴേ ഒരു നിഴൽ ഉണ്ടായിരുന്നു …  തോന്നലയിരിക്കണം ഞാൻ മെല്ലെ ലൈറ്റ് അണച്ചു ഉറങ്ങാനായി കിടന്നു ..  രാവിലേ ഉമ്മറ പടിയിൽ എന്നെ എതിരേല്ക്കാൻ പൂക്കളാൽ തീർത്ത ഒരു 143 ഉണ്ടായിരുന്നു … ആ പൂകളിലും എന്ടെ കയ്യിൽ അന്നു വീണ കണ്ണിരിന്റെ നനവു അറിയാമായിരുന്നു…… ♡

ഒരു ഫ്ലാഷ് ബാക്ക് !!

image

ജിവിതത്തിൽ കണ്ടു മുട്ടുന്ന ചില കഥാ പാത്രങ്ങൾ മനസ്സിൽ നിന്നു മായാതെ  നില്കാറുണ്ട് … .. പകഷെ പലപ്പോഴും നീ മനസ്സിലേക്ക് വരുന്നത് ഒരു പേടി സ്വപ്നമായ് മാത്രം …ഒരു ഫ്ലാഷ് ബാക്ക് പോലേ പഴയ കാലം മനസ്സിലേക്കു ഓടി വന്നു …

നിനന്റെ ആ  മുഖം … ആ ദേഷ്യം …. ഭ്രാന്തമായ സ്‌നേഹം …   ആരേയും വക വെക്കാതെ ആ സ്വഭാവം … സിഗരറ്റിന്റെ ദുർഗന്ധം…. വഴിയിൽ എന്നെ തടഞ്ഞു നിർത്തുന്ന നിന്നോടു  എനിക്കു ദേഷ്യമായിരുന്നു …. അതു കൊണ്ടാവണം ജീവിച്ചിരിക്കില്ല എന്നുള്ള നിന്ടെ ഭീഷണി എന്നെ തൊട്ടു തീണ്ടിയില്ല … അന്നും ഞാൻ അലച്ചു  നിന്നെ കാണുന്ന പോലും എനിക്ക്  ഇഷ്ടമല്ലെന്ന് …

പിന്നീടു ഞാൻ നിന്നേ കാണുമ്പോൾ
… ആ നാലു ചുവരിനുള്ളിൽ നീ വെറും ഒരു നിഴൽ പോലെ … … സിഗരറ്റിന്റെ ദുർഗന്ധം മാറി …. വിയര്പ്പിന്റെയും ആശുപത്രി യുടെയും  ഗന്ധംആ മുറിയിൽ നിറഞ്ഞു നിൽക്കുന്നു  ….ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു … വെള്ള ഭിത്തിയിൽ പച്ച നിറം മങ്ങുന്ന ബോര്ടെർ … ആകെയൊരു ശുന്യത … നിന്ന്റെ അടുക്കലേക്കു വരാൻ ഒരു ഭീതിയെന്നോണ്ണം എന്ടെ കാലുകൾ
മടിച്ചു.. ” എടി മരം കേറി ഇവിടെ വാ ” നീ വിളിക്കുന്ന പോലെ  …. അരികിൽ എത്തിയ എന്നെ നീ തിരിച്ച്‌ അറിയുമോ ആവൊ..
ഭ്രാന്തമായ സ്നേഹത്തിന്റെ ശിക്ഷയെന്നോണം ചുരുണ്ട് കൂടി കിടക്കുന്ന നിന്നെ എനിക്കു ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല  …. നീ നന്നേ തളർന്ന് ഇരുന്നു..  കവിൾ ഒക്കെ
ഒട്ടി ….കണ്ണുകൾ ഒക്കെ കുഴിഞ്ഞു … മുഖത്തു പഴയ ഭാവങ്ങൾ ഒന്നും ഇല്ല… .. ഉറങ്ങാൻ മരുന്നു തന്നത് കൊണ്ടായിരിക്കണം എന്ടെ കാൽപെരുമാറ്റം നീ അറിയാതെ പോയെ …. കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്ങമായ ഉറങ്ങുന്ന നിന്നെ നോക്കി നിന്ന എന്നെ… നിന്ടെ അടുത്തിരുന്നു കരയുന്ന ചേച്ചിയുടെ കരച്ചിൽ ആയിരിക്കണം ഉണർത്തിയെ …  ആശ്വസിപ്പിക്കാൻ എന്ടെ കൈയ്യിൽ വാകുക്കൾ ഇല്ലായിരുന്നു ….. എന്ടെ കണ്ണുകളും താനേ നിറഞ്ഞു…
എന്ടെ പേര് കൊത്തിയ ആ കയ്യുകൾ …
എന്നെ ആ ദ്രിശ്യം വലാതെ വേദനിപ്പിക്കുന്നു …. ആ കാല്കളിൽ തൊട്ടു മാപ്പ് എന്നു മനസിൽ നുറു വട്ടം മന്ത്രിച്ചിരികണം … നീ കണ്ണു തുറന്ന് … എന്നെ നോക്കി .. അതിശയം കൊണ്ടാവണം നിന്ടെ കണ്ണും നിറഞ്ഞു തുളുംബിയെ … ആദ്യമായി നമ്മൾ മിണ്ടി … വഴക്ക് കൂടാതെ ..  ശാന്തമായി …  നീ വാ തോരാതെ എന്തെലാമോ പറഞ്ഞു  .. നിന്ടെ ജീവശവമായ കണ്ണുകളിലെ തിളക്കം നോക്കി ഞാനിരുന്നു നിന്റെയൊപ്പം ഒരുപാടു നേരം   …. അവസാനം  യാത്രാമൊഴി പറഞ്ഞു ഇറങ്ങിയപ്പോൾ എനിക്കു അറിയാമായിരുന്നു ഞാൻ മെല്ലെ പറക്കാൻ ഒരുങ്ങുവയിരുന്നു എന്ന്  …. ഇനിയൊരു കാണ്മൽ ഇല്ല … നിന്നിൽ ജീവൻ നില നിര്തണമേ എന്നു മൌനമായി പ്രാർത്ഥിച്ചു കൊണ്ടു ഞാൻ വിട വാങ്ങി…

ഇരുട്ടിലൂടെ എനിക്കു ഇനി അധിക ദൂരം ഓടാൻ ആവില്ല ….  ഇ വനാന്തരം എനിക്ക് ഇപ്പോൾ എറെ പരിചിതമാണ് … എന്ടെ കാലുകൾ തളരുന്നു …എന്നേ പിന്തുടരുന്ന കാലൊച്ച കാര്യമാക്കാതെ അങ്ങു ദൂരെ കാണുന്ന വെളിച്ചം  ലക്ഷ്യമാക്കി ഞാൻ ഓടി …. പകഷെ അന്നും പതിവുപോലെ അതു  അവസാനിച്ചത്‌ അഗാതമായ ഗർത്തത്തിന്റെ മുന്നിലായിരുന്നു …
… ഞാൻ നന്നായി കിതക്കുന്നുണ്ട്‌ …
ഹൃദയ സപന്ദനൾക്ക് വേഗത കുറയുന്നു .. തിരിഞ്ഞു നോക്കിയ എന്നെ നീ ……

ഒർക്കുന്നില്ല.. എന്ടെ കാൽകൾ  ഇടറി…
അനന്തമായ ശുന്യത…..

നിലവിളിച്ചു കൊണ്ടു  ഞാൻ ഞെട്ടി ഉണർന്നു …  ഇനിയൊരു കാണ്മൽ
ഇല്ല… ഞാൻ എന്നോടു തന്നെ ആവർത്തിച്ചു…!!

മൂണ്‍ലൈറ്റ് സോനറ്റ 🎵

image

ബിഥോവൻ തന്റെ പ്രിയതമയക്കായി
എഴുതിയ ഹൃദയ സ്പർശിയാ മൂണ്‍ലൈറ്റ്  സോനറ്റ  മെല്ലെ പ്ലേ ചെയ്യുന്നു….

നിന്നെ പറ്റി ഒരുപാടു കേട്ടകൊണ്ടായിരിക്കണം മനസ്സിൽ ഒരു ചെറിയ ഇഷ്ടം പരിചയപെടും മുൻപേ തോന്നിയെ … മുറിയിലേക്കു കടന്നു വന്ന എന്നെ എറ്റവും കൂടുതൽ ആകർഷിച്ചത്‌ നിന്ടെ ആ നീല കണ്ണുകളും അതിനെ വെല്ലുന്ന ചിരിയും … വാ തോരാതെ ഉള്ള നിന്ടെ സംസാരവും തന്നെ …  പരിചയപ്പെട്ട കുറച്ചു സമയത്തിന് ഉളളിൽ തന്നെ നീ എനിക്കു പ്രിയങ്കരൻ ആയി മാറി … ചെമ്പിച്ച മുടി നെറ്റിയിൽ വീണു കിടക്കുന്ന നീ ഒരു കൊച്ചു സുന്ദരൻ തന്നെ ….. സമയമേറെ ആയ കൊണ്ടു
പിന്നീടു കാണാം എന്നു പറഞ്ഞു ഇറങ്ങിയെങ്കിലും ജോലി തിരക്കു കാരണം അതുണ്ടായില്ല … പിറ്റേന്ന് ഞാൻ നിന്നെ കണാൻ വരേണ്ട എന്നു നീ വാശി പിടിച്ചു … വെറും ഒരു മുട്ടായി വാങ്ങി തന്നു നിന്ടെ പിണക്കം ഞാൻ മാറ്റി … പിന്നെ ഒരോ ദിവസവും  രാവിലെ നിന്നെ കണ്ടു ഹാജര് വെക്കുക  ഒരു പതിവായി ….

പിന്നീടു ഞാൻ നിന്നെ കാണുമ്പോൾ കുറച്ചു വർഷങ്ങൾ കടന്നു പോയിട്ടുണ്ടാവണം …

നീ വന്നിട്ടുണ്ട് എന്ന് അറിഞ്ഞ് ഓടി ചാടി ആണ് ഞാൻ റൂമിലേക്ക് കടന്നു വന്നെ … നിന്നക്കു വല്യ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല … ചെമ്പിച്ച മുടി കുറച്ചു കൂടി നീണ്ടുരിക്കുന്നു …നീല കണ്ണുകളിൽ ആ തിളക്കം ഇപ്പോളും കാണാം ….. ഹല്ലോൻ ഹല്ലോൻ
ഇതു ആരു ഇത് … പകഷെ അതു കേൾകാതെ എന്ടെ കൈയിൽ കിടന്ന വയലിൻ കെട്ടിയ കറുത്ത നൂല് കണ്ടു നീ ചോദിച്ചു അറിയാമോ വായിക്കാൻ .. ഇല്ലേ ഇല്ലാ പൊട്ടിച്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു …പുറമേ ഇലെങ്കിൽ തന്നെ നിന്നിൽ
എന്തൊക്കെയൊ മാറ്റങ്ങൾ ഉള്ളതായി എനിക്കു തോന്നി…

…അടുത്തു ഇരുന്ന കീ ബോർഡ്‌ എടുത്തു കൊണ്ടു വരാൻ നീ അന്ഗ്യം  കാണിച്ചു … എന്നെ അതിശയിപ്പിച്ചു കൊണ്ടു വളരേ മനോഹരമായി നീ അതു വായിച്ചു … എനിക്ക് നിന്നോടു അസൂയ തോന്നുന്നു  എന്ന് ഞാൻ പറഞ്ഞു നാക്ക് വായിൽ
ഇടുന്നത്തിനു മുൻപ്പെ നിന്ടെ കരം എന്നെ പിടിച്ചു അടുത്തു ഇരുത്തി .. മെല്ലെ വായിപ്പിച്ചു .. തെറ്റുമ്പോൾ എല്ലം കൊച്ചു കുട്ടികളെ വഴക്കു പറയുമ്പോലെ നീ എന്ടെ വിരലിൽ അടിച്ചു … ബീഥോവന്റെ മൂണ്‍ലൈറ്റ് സോനറ്റ … … നീ സംഗീതം പഠിച്ചിരിക്കുന്നു യു ടുബിലൂടെ … ഇപ്പോളും അതു കേൾക്കുമ്പോൾ നിന്ടെ മുഖം മനസ്സിൽ തെളിയും … പിരിയുമ്പോൾ നിനക്കും എനിക്കും ഒരു സ്ഥിര പല്ലവി ഉണ്ടായിരുന്നു ഇനി മേലിൽ പരസ്പരം കാണരുത് എന്ന് …

വളരേ കാലങ്ങള്ക്കു ശേഷം നീ എന്ടെ മനസ്സിനെ വേട്ടയാടുന്നു .. ആംബുലൻസ് ഇന്റ ചെറിയ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി ഇരുന്നപ്പോൾ മങ്ങുന്ന കഴ്ചകളില്ലും നിന്ടെ ഓർമ്മ നിറഞ്ഞു നിലക്കുന്നു … നിന്ടെ ചാർട്ട് ഞാൻ വായിക്കുമ്പോൾ നിനക്കു വെറും പതിനാലു വയസ്സു മാത്രം പ്രായം … മരണത്തെ കാത്തു കിടക്കുന്ന ഒരു പിഞ്ചു പൈതൽ ആയിരുന്നു നീ …… അടുത്തു ഇരുന്ന നേഴ്സ് ന്ടെ അടുത്തു നിനക്കു അറിയമോ നിന്ടെ രോഗത്തെ കുറിച്ചു ഞാൻ അനേഷിച്ചു … ഏഴാമത്തെ വയസ്സു തൊട്ടു നിനക്കു അറിയാമായിരുന്നു ആ കാര്യം …  നിന്നെ കാണാൻ ഓടിയെത്തിയ എന്ടെ കണ്ണീർ നിന്ടെ മില്യണ്‍ ഡോളർ ചിരിയിൽ അലിഞ്ഞു ഇല്ലാതായിരിക്കുന്നു…  അവസാനം
ഇനിയിങ്ങോട്ട് ഒരു തിരിച്ചു വരവ് ഇല്ല എന്നു പറഞ്ഞു മറഞ്ഞു നീങ്ങിയ നിന്നെ കണ്ടു  എന്ടെ മിഴി ഞാൻ
പോലുമറിയാതെ കണ്ണിർ വാർത്തു .

വാതിലുകൾ തുറന്നു അകത്തേക്ക്  … നിറഞ്ഞു കിടക്കുന്ന മുറികൾ … ഇടനാഴി വരെ മനുഷർ തിങ്ങി കൂടി നിൽക്കുന്നു .
വർണ്ണ വിസ്മയം ആണ് ഈ ലോകവും ..ഒരുപാടു നിറങ്ങൾ മങ്ങി മായുന്ന മുഖങൾ .. ….നെടുവെർപ്പുക്കളിൽ സ്വയം സ്വാന്തനം കണ്ടു എത്തുന്ന മനുഷ ജന്മങ്ങൾ …. അവസാന  നിശ്വാസങ്ങൾ അന്തിര്ക്ഷത്തിൽ പടർന്ന് പിടിച്ച പോലേ … ഓവർ ഹീഡ് ഇൽ എന്തൊക്കെയൊ ആരൊക്കെയോ സംസാരിക്കുന്നു ….

ചെമ്പിച്ച നെറ്റിയിലോട്ടു വീണു കിടക്കുന്ന മുടി…. ആ നീലകണ്ണുകൾ …മില്യണ്‍ ഡോളർ ചിരി …  എന്ടെ ഉളളിൽ അതു ഒന്നു മാത്രം മായാതെ നിൽക്കുന്നു ….

നീല തുള്ളികള്‍ ♡

image

എരിഞ്ഞു തീർന്നിരിക്കുന്നു ഒരു തിരി ..
ഇരുട്ടിൽ അവൾ ആലോചിച്ചു, അവൻ അനുവാദം ചോദിക്കാതെ കടന്നു വന്ന ആ നിമിഷം … നീല വെളിച്ചത്തില്‍ ഒരു കണ്ണുനീര്‍ തുള്ളി … അതായിരുന്നു ആ സൌഹൃദ ത്തിന് തുടക്കം കുറിച്ചത്.. പിന്നെ എപ്പോളോ അറിയാതെ അവളവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു..
എല്ലാമെല്ലാം അവൻ ആയി മാറി.. പ്രാണനിൽ ചായം ചാലിച്ച് ഒരുപാടു വരച്ചു … നിറങ്ങള്‍ ഋതുഭേദങ്ങൾ പോലെ മാറി മറഞ്ഞു കൊണ്ടേയിരുന്നു.. ഒടുവിൽ ആ രാത്രി വളരെ തിടുക്കത്തിൽ മാഞ്ഞു പൊയി… നൂല് പൊട്ടിയ ഒരു പട്ടം പോലെ … അനുവാദമില്ലാതെ തന്നെ … ശൂന്യതയുടെ ആഴങ്ങളിലേക്ക് അവളെ വലിച്ചെറിഞ്ഞ് തിരിഞ്ഞു നോകാതെ അവൻ നടന്നകന്നു…
അവനിലെ ആ ചിരിയുടെ നൊമ്പരം അന്നവള്‍  മനസ്സിലാക്കി… അവള്‍ ഇന്നു എല്ലാവര്‍ക്കും അന്യ … ഒരിക്കൽ മനസ്സിൽ ഭീതി ഉണർത്തിയിരുന്ന അന്ധകാരത്തെ ഇന്നവള്‍  സ്നേഹിച്ചു തുടങ്ങിയിരികുന്നു … ഒരു മുറിയുടെ തണുത്ത കോണില്‍ അവള് ഇരുട്ടുമായി സല്ലപിച്ചു നേരം പോക്കി … തന്‍റെ മാറിലെ മുറിവിൽ അവള് മെല്ലെ തലോടി … രക്തം കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു….

ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ താളം തെറ്റുന്നു … കലപിലയും കളിചിരിയും എല്ലാം വിട്ടകന്നിരികുന്നു … ചാലിച്ച നിറങ്ങൾ മങ്ങി തുടങ്ങി …താൻ പ്രണയിച്ചത് വെറും ഒരു സങ്കല്‍പ്പത്തെ… എത്ര പറഞ്ഞിട്ടും മനസ് കൂട്ടാക്കുന്നില്ല, വീണ്ടും വീണ്ടും തിരയുന്നു. കണ്ണുനീര്‍ വറ്റിയ… കരിമഷി കലങ്ങിയ …ആ കണ്ണുകളിൽ … നീല നിറം ഉള്ളാ ആ കണ്ണിർ തുള്ളിയെ ……. തപ്പി തടയുമ്പോൾ വെളിയിലെ അരണ്ട വെളിച്ചത്തിൽ അവള്‍ ആ കാഴ്ച കണ്ടു.

വിധി കിഴടകിയ അവളുടെ പ്രതിച്ഛായയെ ആ അസ്ഥിപഞ്ചരത്തെ…ജീവച്ഛവം പോലെ എന്തോ ഒന്ന് … അവൾക്കുറക്കെയുറക്കെ പൊട്ടിക്കരയാൻ തോന്നി.. അല്ല അവൾ പൊട്ടിക്കരഞ്ഞു… തൊണ്ട വരണ്ടിരുന്നതിനാൽ  അത് വെറുമൊരു ദീനരോദനത്തിലൊതുങ്ങി  …
അവളുടെ തേങ്ങല്‍ മെല്ലെ അലിഞ്ഞലിഞ്ഞില്ലാതായി.. മയക്കം കണ്ണുകളെ മെല്ലെ തഴുകി. നിറങ്ങളുടെ ലോകത്ത് അവൾ കണ്ണുനീര്‍  കൊണ്ടൊരു മഴവില്ല് തീർത്തു .. അവിടെയും അവൾ കണ്ടു, പിന്‍തുടര്‍ന്നെത്തിയ ആ നീല കണ്ണുനീര്‍ തുള്ളിയെ… ഞെട്ടി എഴുന്നേറ്റ അവളുടെ മുന്നിൽ നിറങ്ങൾ നൃത്തം വച്ചു…

ഒരു പരിഹാസ ചിരിയുടെ ആമുഖത്തോടെ

😍നാരങ്ങ അച്ചാർ 😍

image

ഇപ്പോളും നാവിൽ പണ്ട് 25 പൈസക്ക് നാരങ്ങ അച്ചാർ വാങ്ങിച്ച് … പ്ലാസ്റ്റിക്‌ കൂടിന്റെ സൈഡ് മെല്ലെ പല്ല് കൊണ്ടു കടിച്ചു പൊട്ടിച്ചു … കൂട്ടുകര്ക്കൊപ്പം
… കയ്യു പിടിച്ചു .. കലപില വെച്ചു … അടി കൂടി നടന്ന കാലമോടി എത്തുന്നു .. ഇച്ചിരി എരിവു കൂടുതലാണെങ്കിലും മധുരിക്കുന്ന ഓർമ്മ തന്നെ….

അയ്യൊ …  ഇനിയും ഓർമ്മകൾ അയവു ഇറക്കാൻ പോയാൽ കഞ്ഞി തണുത്ത് പോകും .. 😉😉

1/26/16

image

Alrgt.. I promised myself I was going to put down my thought today in my kalapila style ..

So a little background on the situation  would help ..

Snow blizzard Jonas hit NewYork 2016 ..  It became the second biggest snow storm … Even though the Storm was expected….  the amount of snow we got was beyond the predictions..!!

So back to my story..

I work in the hospital and unfortunately it was day I was already scheduled to work so there was no chances for me to call in sick or any excuses.. I had to report to work Saturday morn .. Which was my 3rd 12hr shift .. !!! I was super tired to begin with .. As I packed my bags Friday ngt to prepare go to work .. Snow already started to make it way around .. By midngt I tried to close my eyes … Restless I was.. 3.30 I woke up to clean up drive way n my car so I could hit road in the blizzard…  Gosh the weather was harsh n the wind didn’t do any justice at that point ..

Finally around 4.45am I hit road… The visibility was poor .. The winds were extremely talktive .. & my car was enjoying skating in the roads..  But i got to work safe ..the day went along with lots n lots of snow accumulating .. As they declared the emergency in over head speakers .. I felt my mind a little bit heavier .. All of a sudden I felt the aches n pains from shoveling snow that morning n barely having any sleep.. I was reminded by my body that I was on my 3rd 12hr shift … & the unit was buzy as well.. !!!

So there I was stuck at the hospital.. I definitely didnt look fwd for staying in the Hosp .. Talk abt the insanity.. U already hv panicking parents .. Co workers and ofcoz my heart is at my home.. I don’t know if there is going to b power outages .. If everyone at home is okay.. Ahh talk about worrying !!We ( me n my co workers) slept in an open area.. Where ppl was roaming around at ngt .. & when my mind is restless I’m such a light sleeper..plus all the stories abt the creepy hallways didn’t help at all.. Yikes!! & just like that I ended up staying Saturday ngt n working the next morning..

4th day it was… I called home ..everyone is fine ..  It was a long day.. I couldn’t wait to come home .. After 36hrs of being at work I was released .. Ahhh I was super happy to come home..  !!!!!! But  I know I needed to sleep coz I do hv work Monday morn .. 😦

After finishing up household chores I must hv collapsed into bed few min before midngt.. N I slept .. I woke up at 4.15 coz I has to pick up my co worker as well .. I remember sitting in the bed.. & glancing at my messages ..mmm

The next thing I remember was opening my eyes to a clock saying 5.30 am .. I did scream .. I called in my really panicky voice to work n said I’m Lateeeee.. I’m sorry .. I just woke up… Ahh!

Omg… My shift starts at 6am..

Wat a great way to start the day Na!!!.. I ran into bathroom .. Took a shower.. Jumped into my scrubs.. Which I did debate .. Coz I know outside was freezing ..but I was super late I didn’t hv time to change at work .. Plus I had to pick up my co worker ..she was patiently waiting for me as I was making her late too.. Ahh my mind was all over the place to say the least..

I ran out of my home in scrubs .. I wore sneakers where I felt the cold piercing in.. N ofcoz I grabbed my favorite gloves which didn’t do much help with cold either .. But I didn’t care I was late n all I needed to do was ..pick her up .. Park my car in the garage n walk a little bit without falling..  I was going to b fine I told myself..

So I got on the road .. Snow has covered the entire roads .. N then there is that little pathway where one car can fit .. For Once  I was being careful .. I keeping moving and then I see a car is trying to make a U turn.. Alrgt… I went a Lil further only to realize the car is stuck.. The person is trying to get car out of snow…now the thing abt me.. I don’t say I’m photographer I’m a crazy clicker.. I take my phone out n click that is when I realized the situation is bad .. Its an old lady trying to get out of snow ..  Without debating I got out of my car…. Asked her how I can help n then both of us started to shovel snow under her car… All I had was a small scrapper so I decide to go under wheels from the side and ofcoz it was that big block of ice stuck.. So I told her to try again ….. She didn’t realize I was pulling my hand out from under the wheels .. She started the engine .. I must hv screamed as the snow caught up with tires sprayed my entire face n body n my hands was so close to the tires it scared the living daylight out of me .. The sound of engine roaring in my ears as I fell back into road .. The lady screamed running to me .. Seeing her panic I told her I was okay  even though my bleeding hand n snow covered body and thunder like heart beats was giving me away.. !!! Gosh.. Talking abt being frozen.. 20min into our ordeal we r unable to move the car .. I called my co worker n explained the situation .. Told her call work n talk to them and I need some time … So now we r trying to get the ice to melt with hot water from her house … 6 in the morning I don’ know how many ideas we could come up with.. We tried cardboards .. Car mat … Anythg to get that wheel out..  With all this craziness I must say there is few cars that came by ..saw the situation n back up their cars n left.. Now that is what mankind does these days rgt.. Everyone is so busy in their own little world .. None can take a second to help another human being … 30 min into our endless trying the lady got her 16yr old up n no we r all trying to get the ice to break … In the freezing cold .. We finally started pushing the car…. N finally we did it.. I ain’t no bahubali sister so it wasn’t easy task.. As we parted we said our goodbye we told each other to b safe.. I walked away with a greatful heart n the fact that I’m alive with all body parts … !!!

Now if it was you being stuck or ur family memeber or a loved one in that situation  wouldn’t u want someone to help?I’m amazed at how many ppl saw us n not helped … !!!!!  Is kindness over rated these days??

I can’t help but to wonder !!!

Love
Me

PS. Let this be my first blog.. This is me talking … Just like that.. There is nthg special in it … But let this mark the beginning of my journey in this …